ദോഹ: ദക്ഷിണ സിറിയയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നഗ്നമായ ലംഘനവുമാണ് ഈ നടപടിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ......
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വൈകുന്നേരം 6 മണി വരെ തീരപ്രദേശങ്ങളിലും കടലിലും കാലാവസ്ഥാ വ്യതിയാനം തുടരുമെന്നാണ് റിപ്പോർട്ട്.ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ......
ദോഹ: 2026-ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഖത്തർ ദേശീയ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. സ്പാനിഷ് പരിശീലകൻ ജൂലൻ ലോപെറ്റെഗുയി തിരഞ്ഞെടുത്ത 32 അംഗ പ്രാഥമിക സ്ക്വാഡിനെയാണ് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) വെള്ളിയാഴ്ച പുറത്തുവിട്ടത്.
മാർച്ചിൽ നടക്കുന്ന പ്രത്യേക പരിശീലന ക്യാമ്പിൽ ഈ താരങ്ങൾ പങ്കെടുക്കും. ......
ന്യൂഡൽഹി: നീതിപൂർവമായ വിചാരണയുടെ അടിസ്ഥാന തത്വങ്ങൾക്ക് സോഷ്യൽ മീഡിയയിലെ വിചാരണകളും വ്യാജ മാധ്യമപ്രവർത്തനവും വലിയ ഭീഷണിയെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം. ......
കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. മുപ്പത് വർഷം കഠിനതടവ് അനുഭവിച്ചതിന് ശേഷമാണ് പ്രതി സന്ദീപ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരിക. ......
ഇന്ത്യൻ മഹാസമുദ്രത്തിലെ നിർണായക സൈനിക കേന്ദ്രമായ ഡീഗോ ഗാർഷ്യ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ബ്രിട്ടനും ചേർന്ന് നിയന്ത്രിക്കുന്ന സൈനിക താവളത്തിന് നേരെയായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. ......
കൊച്ചി: സിനിമാ നടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്.......
വികസനം, പുരോഗതി, കുതിച്ചുചാട്ടം എന്നൊക്കെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും കർണാടകം ഇപ്പോഴും പാവപ്പെട്ടവരുടെ നാടാണ്. സംസ്ഥാനമൊട്ടാകെ 3025 ചേരികളുണ്ടെന്നും അവിടങ്ങളിൽ 40.50 ലക്ഷം ആളുകൾ താമസിക്കുന്നുണ്ടെന്നും ഭവന മന്ത്രി സമീർ അഹ്മദ് ഖാൻ നിയമനിർമാണ കൗൺസിലിൽ വെളിപ്പെടുത്തി. ......
കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ. രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു ഫ്ലാറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ......